kundukuzhipadam
കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ കോടശ്ശേരി എലിത്തിപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടു കൂടി നടപ്പിലാക്കുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം കോടശ്ശേരി പഞ്ചായത്ത് മെമ്പർ കെ.പി. ജയിംസ് ഔഷധ ചെടി സ്‌കൂൾ ലീഡർ ദേവിക.കെ.പിക്ക് നൽകി നിർവ്വഹിക്കുന്നു

കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ കോടശ്ശേരി എലിത്തിപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടു കൂടി നടപ്പിലാക്കുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം കോടശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കെ.പി. ജയിംസ് ഔഷധച്ചെടി സ്‌കൂൾ ലീഡർ ദേവിക കെ.പിക്ക് നൽകി നിർവഹിച്ചു. സ്‌കൂൾ മാനേജർ സ്റ്റാർലി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഉദ്യാന നിർമ്മാണ ഫണ്ട് കോടശ്ശേരി എലിത്തിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ദേവസി തോട്ട്യാൻ കൈമാറി. ബാങ്ക് ഡയറക്ടറുമാരായ കെ.എൽ. ജോസ്, ഗീത ചന്ദ്രൻ, അജിത ശിവദാസൻ, ആന്റു അളിയത്ത്, ഹെഡ്മിസ്ട്രസ് പി.വി. രമണി, സ്‌കൂൾ വികസന കമ്മിറ്റി ചെയർമാൻ പി.സി. മനോജ്, ഗീത എൻ.ഗോപീനാഥ്, വി.വി. വിനി, സിജി യൂജിൻ, കെ.എം. അനിലാഷ് എന്നിവർ പ്രസംഗിച്ചു.