ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിദ്യാ സരസ്വതി അർച്ചന 8, 9, 10 തീയതികളിൽ നടക്കും. രാവിലെ ഏഴ് മുതൽ 7.30 വരെയാണ് അർച്ചന. കിഴക്കേടം വി.ബി. മാധവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ സമാപന ദിവസം ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ അറിയിച്ചു.