അന്തിക്കാട്: കെ.ജി.എം.എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു . പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എം. കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബി.പി.ഒ അജിത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ബി.ആർ.സി കോർഡിനേറ്റർ സിം സി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി ബാബു, പിടിഎ വൈസ് പ്രസിഡന്റ് ശ്രീദേവി, എം.പി.ടി.എ പ്രസിഡന്റ് റെജിന നാസർ തുടങ്ങിയവർ സംസാരിച്ചു.