ഇരിങ്ങാലക്കുട : നഗരസഭ ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ നായർ അവതരിപ്പിച്ചു. 62.79 കോടി രൂപ മൊത്തം വരവും 58.42 കോടി രൂപ ചെലവും 4.36 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയിൽ കൃഷിയുടെ ഉന്നമനത്തിനായി 67.15 ലക്ഷം രൂപയിൽ നെൽകൃഷിക്ക് 19 ലക്ഷവും തെങ്ങ് കൃഷിക്ക് 10 ലക്ഷവും വാഴകൃഷിയ്ക്ക് 9 ലക്ഷവും ജാതി 6.75 ലക്ഷം രൂപയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായി 25 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണ മേഖലയിൽ വിവിധ പദ്ധതികൾക്കായി 21.19 ലക്ഷം രൂപ വകയിരുത്ത. വ്യവസായ മേഖലയിൽ 6.25 ലക്ഷം വകയിരുത്തി.
വകയിരുത്തിയത് ഇങ്ങനെ
കുടിവെള്ള പദ്ധതികൾക്കായി 65.50 ലക്ഷം രൂപ
കുടിവെള്ള വിതരണത്തിന് 4 ലക്ഷം രൂപ
വിദ്യാഭ്യാസ മേഖലയിൽ 96.51 ലക്ഷം രൂപ
എസ്.എസ്.എ പദ്ധതിക്കായി 28 ലക്ഷം രൂപ
അംഗനവാടി അറ്റകുറ്റപണികൾക്ക് 50 ലക്ഷം രൂപ
ആരോഗ്യ മേഖലയിൽ 1. 32 കോടി വകയിരുത്തി
നഗരസഭ ഹാളിലെ പ്രതിധ്വനി മാറ്റുന്നതിന് 20 ലക്ഷം
34ാം വാർഡിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് 15 ലക്ഷം
മുനിസിപ്പൽ പാർക്ക് നവീകരണത്തിനായി 25 ലക്ഷം
കുളങ്ങളുടെ സംരക്ഷണത്തിനായി 15 ലക്ഷം രൂപ
ലൈഫ് പദ്ധതിക്കായി ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് 2 കോടി
മുനിസിപ്പൽ മൈതാനം നവീകരണത്തിനായി 30 ലക്ഷം
ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് ക്ലോപ്ലക്‌സ് നിർമ്മിക്കുന്നതിനായി 50 ലക്ഷം
ക്രിമറ്റോറിയത്തിന് 25 ലക്ഷം രൂപ
പട്ടികജാതി വികസനത്തിന് 1.50 ലക്ഷം രൂപ
ചാത്തൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ
അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് 10 ലക്ഷം
ഊർജ്ജ മേഖലയിൽ 1.30 കോടി
ഉറവിട സംസ്‌കരണത്തിനായി 78.91 ലക്ഷം
പാർപ്പിട മേഖല
പി.എം.എ.വൈ പദ്ധതി പ്രകാരം 453 ഗുണഭോക്താക്കൾ
224 പേരെ ഡി.പി.ആർ പ്രകാരം അംഗീകാരം ലഭിച്ചു
ജനറൽ വിഭാഗത്തിന് 1.20 കോടി
എസ്.സി വിഭാഗത്തിന് 60.00 ലക്ഷം