തൃശൂർ: ഭാരതീയ മത്സ്യ പ്രവർത്തക സംഘം പതിനേഴാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 16, 17 തീയതികളിൽ ചാവക്കാട് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16ന് ചാവക്കാട് നടക്കുന്ന പൊതുസമ്മേളനം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടക്കും. 17ന് രാവിലെ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്‌കൂളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. മഹിള ബി.എം.പി.എസ് സംസ്ഥാന സെക്രട്ടറി ഡോ. നവീന പല്ലവ്, ജില്ലാ പ്രസിഡന്റ് ഇന്ദിരാ മുരളി, സ്വാഗതസംഘം ജനറൽ കൺവീനർ കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു....