padanolsavam-sn-up-schoo
പെരിഞ്ഞനം എസ്.എൻ.സ്മാരകം യു.പി സ്‌കൂളിൽ നടന്ന പഠനോത്സവം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: പെരിഞ്ഞനം എസ്.എൻ. സ്മാരകം യു.പി. സ്‌കൂളിൽ അക്കാഡമിക് പ്രവർത്തനങ്ങളുടെ പ്രദർശനം ഒരുക്കി പഠനോത്സവം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ഫിഷറീസ് ടെക്‌നോളജിയിൽ പി.എച്ച്.ഡി. ജേതാവുമായ ഡോ.കെ.എ. സയന മുഖ്യാതിഥിയായി. മതിലകം ബ്ലോക്കിലെ സർഗ്ഗ വിദ്യാലയമായി മാറിയതിന്റെ പ്രഖ്യാപനം ബി.പി.ഒ ടി.എസ്. സജീവൻ മാസ്റ്റർ നടത്തി. സർഗ്ഗ വിദ്യാലയ റിപ്പോർട്ട് കോർഡിനേറ്റർ ടി.വി. വിനോദ് മാസ്റ്റർ അവതരിപ്പിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ ശിശു പതിപ്പായ ബണ്ണി' യൂണിറ്റിന്റെ ഉദ്ഘാടനം കെ.പി ഷാജി നിർവഹിച്ചു. കുട്ടികൾ ഒരുക്കിയ പഠന പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം സ്‌കൂൾ മാനേജർ പ്രൊഫ. പി.എസ്. ശ്രീജിത്തും, സർഗ്ഗ വിദ്യാലയ പ്രദർശിനിയുടെ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡന്റ് സി.കെ. ഗോപിയും കെ.ജി. വിഭാഗത്തിന്റെ പ്രദർശനം പി.കെ. വാസുവും നടത്തി. പ്രധാനാദ്ധ്യാപിക പി.വി. ഷീല ടീച്ചർ, എസ്.ആർ.ജി കൺവീനർ സി .ടി. സംഗീത തുടങ്ങിയവർ പങ്കെടുത്തു.