rogi-bandhu-sangamam
എടത്തിരുത്തി ഗ്രാമപഞ്ചായത്തും ചാമക്കാല പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ രോഗി ബന്ധു സംഗമം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം : എടത്തിരുത്തി പഞ്ചായത്തും ചാമക്കാല പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി രോഗി ബന്ധു സംഗമം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. നിധീഷ് കോലാന്ത്ര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. സതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രഞ്ജിനി സത്യൻ, ടി.വി. മനോഹരൻ, ഗീതാ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൈല മജീദ്, ബേബി ശിവദാസ് , പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.