തൃശൂർ : ജില്ലയിലെ ആരാധനാലയങ്ങളിലെ തിരുന്നാളുകൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് പ്രദർശനത്തിന് അനുമതി ലഭിക്കുന്നതിന് എക്‌സ്‌പ്ളൊസീവ് റൂൾ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കണമെന്നും നിയമവിരുദ്ധ വെടിക്കെട്ട് പ്രദർശനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് (മാഗസിൻ) സ്‌ഫോടക വസ്തു ലൈസൻസ് ഉണ്ടായിരിക്കണം. വെടിക്കെട്ട് നിർമ്മാതാക്കൾക്കും വെടിക്കോപ്പുകൾക്കും പെസോയിൽ നിന്നും ലൈസൻസ് വേണം. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് പെസോ നിഷ്‌കർഷിക്കുന്ന സുരക്ഷാ ക്രമീകരണം ഉണ്ടായിരിക്കണം. ഈ വ്യവസ്ഥകൾ ലംഘിച്ച് സമർപ്പിക്കുന്ന അപേക്ഷ നിരസിക്കുമെന്നും ഫാൻസി വെടിക്കെട്ടുകൾക്ക് അനുമതിയില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.....