swetha

ചാലക്കുടി : ഇത്തവണത്തെ ഐ.എഫ്.എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ചാലക്കുടി സ്വദേശിനിക്ക്. ഐ.ക്യു റോഡിലെ ശ്വേത കെ. സുഗതനാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ മൂന്ന് പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ ശ്വേതയ്ക്ക് മുപ്പത്തിന്നാലാം റാങ്കാണ്. വരുന്ന മാർച്ചിൽ നടക്കുന്ന സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ശ്വേത. ചാലക്കുടി കാർമ്മൽ സ്‌കൂളിലായിരുന്നു ഹയർ സെക്കൻഡറി വരെയുള്ള പഠനം. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയായിരുന്നു പ്ലസ് ടു വിജയം. എല്ലാ വിഷയത്തിലും നൂറ് മാർക്ക്. സിവിൽ സർവീസായിരുന്നു തന്റെ ലക്ഷ്യമെന്നും പഠന വേളയിലെ വിഷയങ്ങൾ ഐ.എഫ്.എസിനോട് സാമ്യമുള്ളതു കൊണ്ടാണ് പരീക്ഷ എഴുതിയതെന്നും ശ്വേത പറഞ്ഞു. പോസ്റ്റൽ ഡിപാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ കെ.എസ്. സുഗതന്റെയും ചാലക്കുടി എൽ.ഐ.സി ഓഫീസ് ഉദ്യോഗസ്ഥ ബിന്ദു സുഗതന്റെയും മൂന്ന് മക്കളിൽ മൂത്തവളാണ് ശ്വേത. ചാലക്കുടി എസ്.എൻ.ജി ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബാലന്റെ ചെറുമകളാണ്....