തൃശൂർ: പൗരോഹിത്യത്തിന്റേത് അധികാരത്തിന്റെ ഭാഷയാണെന്നും ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ഭാഷ തുല്യതയുടെയും സാഹോദര്യത്തിന്റേതുമാണെന്നും സുനിൽ. പി. ഇളയിടം പറഞ്ഞു. കേരള സാഹിത്യ അക്കാഡമി ദേശീയ പുസ്തകോത്സവ വേദിയിൽ 'ഭാഷ നവോത്ഥാനം ആധുനികത' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറത്തെ പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു ചെയ്തത് പൗരോഹിത്യ അധികാരത്തെ സാമാന്യജനങ്ങളുടെ സാർവത്രിക അനുഭവവും അധികാരവുമായി മാറ്റുകയാണ്. ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനദൗത്യം സാമാന്യ ജനതയുടെ കണ്ണീരൊപ്പുകയാണെന്ന് ഗാന്ധിജി പറഞ്ഞത് സാഹോദര്യത്തിന്റെ ഭാഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തെയും അനുഭവ ശേഷിയെയും ഉൾക്കൊള്ളുന്നതാണ് മാതൃഭാഷ. ഭാഷയ്ക്ക് നൈതികമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. ശരത്പ്രസാദ് സ്വാഗതവും ജലീൽ ടി. കുന്നത്ത് നന്ദിയും പറഞ്ഞു. ഗോയാസ് ഗോസ്റ്റ്‌സ് എന്ന സിനിമ അക്കാഡമി ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. പി.എൻ. പ്രകാശ് ആമുഖപ്രഭാഷണം നടത്തി. വൈകീട്ട് സംഗീത നാടക അക്കാഡമി അനശ്വര നാടകഗാനങ്ങളുടെ ആവിഷ്‌കാരം 'പാട്ടോർമ്മ' അവതരിപ്പിച്ചു.....