vagarajubali-kodakara-blo
വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പിന്നണി ഗായകൻ അനൂപ് ശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പും കൊടകര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ക്ലാസിക്കൽ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനും സുകുമാര കലകളിൽ നിശ്ചിത യോഗ്യതയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ പിന്നണി ഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. യുവ ഗായിക ശ്രീലക്ഷ്മി അനിൽകുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാ കോ ഓർഡനേറ്റർ എസ്. ദിവ്യ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആർ. പ്രസാദൻ, പ്രേമ കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.എം.എൻ. ജയൻ, വി.കെ. ലതിക, ജനപ്രതിനിധികളായ ജിനി മുരളി, കലാപ്രിയ സുരേഷ്, അംബിക സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, സെക്രട്ടറി യു.ജി. സരസ്വതി എന്നിവർ സംസാരിച്ചു.