മാള: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനം മാളയിൽ സമാപിച്ചു. സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് സി.എസ്. അബ്ദുൾ ഹഖ് പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി , യു. വിത്സൻ, ഇ.കെ. സോമൻ, ഷാഹിദ റഹ്മാൻ, എ.എൻ.ജി. ജെയ്ക്കോ, പി.കെ. ലിബീഷ് തുടങ്ങിയവർ സംസാരിച്ചു...