gdm-lp-school

തൃപ്രയാർ : കൊച്ചു കുരുന്നുകളെ കനിവിന്റെയും സഹജീവി സ്നേഹത്തിന്റെയും വഴിയിലൂടെ നയിക്കുന്ന കൂട്ടിനൊരു കുഞ്ഞാട് പദ്ധതിക്ക് വലപ്പാട് ജി.ഡി.എം.എൽ.പി സ്കൂളിൽ തുടക്കമായി. ഒന്നാം ക്ലാസിലെ 15 വിദ്യാർത്ഥികൾക്ക് പദ്ധതി പ്രകാരം കുഞ്ഞാടുകളെ നല്കി. പഞ്ചായത്തംഗവും വിദ്യാലയത്തിലെ മുൻ പ്രധാന അദ്ധ്യാപകനുമായ സി.കെ. കുട്ടൻ മാസ്റ്ററുടെ നേതൃത്വത്തിൽ വികസന സമിതിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഗീതാ ഗോപി എം.എൽ.എ നിർവഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ സി.കെ. കുട്ടൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് കെ.ജി. ഷീല, വി.എ.എച്ച് വലപ്പാട് , സി. വാസുദേവൻ, ജയന്തൻ കുന്നുങ്ങൽ, പി.എച്ച്. സുധ , പി.ടി.എ പ്രസിഡന്റ് സിന്ധു ഷിബു. മാതൃസംഗമം പ്രസിഡന്റ് ബിന്ദു, സി.എ ആവാസ് ഭവിൻ എന്നിവർ പ്രസംഗിച്ചു.