ചെങ്ങാലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ എട്ട് ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച മാട്ടുമല സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ്, ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബിളി ശിവരാജൻ താക്കോൽദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജെൻസൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പഞ്ചായത്തംഗങ്ങളായ ബേബി കീടായിൽ, രാജു തളിയപറമ്പിൽ, എം.ടി. മുരളി, സിജു പയ്യപ്പിള്ളി, ടെസ്‌ലിൻ അനൂപ്, ഗീത സുകുമാരൻ, സെക്രട്ടറി യു.ജി. സരസ്വതി, ഓവർസിയർ എം.എം. ബിനു എന്നിവർ പ്രസംഗിച്ചു.