police
അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ റോഡിൽ മാഞ്ഞു തുടങ്ങിയ സീബ്രാ ലൈനിൽ പെയിൻറടിക്കുന്നു.

അന്തിക്കാട്: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി അന്തിക്കാട് പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലും ,കോളേജുകളിലും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിച്ചു. അന്തിക്കാട് ഹൈസ്കൂളിലെ എസ്.പി.സി സ്റ്റുഡന്റ്സും പൊലീസും ചേർന്ന് റോഡിൽ നിയമലംഘകരെ തടഞ്ഞു നിറുത്തി ലഘുലേഖകളും നിർദ്ദേശങ്ങളും നൽകി. സ്വകാര്യ ബസിലെ ജീവനക്കാർ , ഓട്ടോ ഡ്രൈവർമാർ , ഇരുചക്രവാഹന യാത്രികർ തുടങ്ങിയവരെയെല്ലാം ബോധവത്കരിച്ചു. പല റോഡുകളിലെയും മാഞ്ഞു തുടങ്ങിയ സീബ്രാ ലൈനുകൾ തെളിയിച്ചു. അന്തിക്കാട് സ്റ്റേഷന് സമീപത്തെ സീബ്രാലൈൻ എസ്.എച്ച്.ഒ : പി.കെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പെയിന്റടിച്ചു. പല പ്രദേശങ്ങളിലെയും റോഡിലെ പുൽക്കാടുകളും പൊലീസെത്തി വെട്ടി മാറ്റി. സമീപത്തെ വീടുകളിൽ ചെന്ന് പോലീസുകാർ തന്നെ ബക്കറ്റിൽ വെള്ളം ശേഖരിച്ച് കൊണ്ട് വന്ന് പൊടി പിടിച്ച് മാഞ്ഞു തുടങ്ങിയ ട്രാഫിക് സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി. സിഗ്നൽ ബോർഡുകൾ കൈയേറി വച്ചിരുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ തോരണങ്ങളും പൊലീസ് അഴിച്ചു മാറ്റി. സീറ്റ് ബെൽറ്റ് ഇടാതെയും, ഹെൽമറ്റ് വയ്ക്കാതെയും ,മദ്യപിച്ചും വാഹനം ഓടിച്ചവരെ ബോധവത്കരിക്കുകയും, നിയമ ലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തു. അന്തിക്കാട് സ്റ്റേഷൻ എസ്.എച്ച്.ഒ: പി.കെ. മനോജ് കുമാർ, എസ്.ഐ: കെ.എസ് :സൂരജ് സ്റ്റേഷനിലെ മറ്റു പൊലീസ് സേനാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.