അന്തിക്കാട്: പ്രകൃതി ദുരന്ത സമയങ്ങളിൽ ഹാം റേഡിയോ പ്രവർത്തിപ്പിച്ച് വാർത്താ കൈമാറ്റം നടത്തി ജനങ്ങളെയും സർക്കാരിനെയും സഹായിച്ച ശ്രീമുരുഗനെ അന്തിക്കാട് ഗ്രാമം ആദരിച്ചു. അന്തിക്കാട് പൗരാവലിയും, മൈത്രി വിംഗും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ അദ്ധ്യക്ഷനായി. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രശസ്തിപത്രം നൽകി. അഡ്വ.എ.യു രഘുരാമ പണിക്കർ പൊന്നാടയണിയിച്ചു. ശ്രീമുരുഗനുള്ള പുരസ്കാരം ഡെപ്യൂട്ടി കളക്ടർ എം.സി റെജിൽ സമ്മാനിച്ചു. ദിവാകരൻ വാലത്ത്, കെ.എം കിഷോർ കുമാർ, വി.കെ. മോഹനൻ, സുബിൻ കാരാമായ്ക്കൽ ,കെ എ ലാസർ തുടങ്ങിയവർ പങ്കെടുത്തു...