ഗുരുവായൂർ: ആന ഇടഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ പാപ്പാന്മാർക്കെതിരെ പൊലീസ് കേസെടുത്തു. ഇടഞ്ഞ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രണ്ട് പാപ്പാന്മാർക്കെതിരെയാണ് കേസെടുത്തത്. കൂടുതൽ പേർക്കെതിരെ നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഉത്സവത്തിന് മൂന്ന് ആനകളെ എഴുന്നള്ളിക്കുന്ന കാര്യം മാത്രമേ പൊലീസിനെ അറിയിച്ചിരുന്നുള്ളൂ എന്ന് വ്യക്തമായിട്ടുണ്ട്. അഞ്ച് ആനകളെയാണ് എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ആന വിരളാൻ കാരണമായ പടക്കം പൊട്ടിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.