തൃശൂർ: കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ സമ്പത്തും സമ്പന്നതയുമാണെന്ന് സുരേഷ്‌ഗോപി എം.പി. പറഞ്ഞു. കോലഴി ചിന്മയ വിദ്യാലയ റൂബി ജൂബിലി വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ചിന്മയ മിഷൻ കേരള റീജിയണൽ മേധാവി സ്വാമി വിവേകാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ ആചാര്യ സ്വാമി ഗഭീരാനന്ദ, പ്രിൻസിപ്പൽ ശോഭ മേനോൻ, ഉഷാ പ്രേം, ഡോ. ജി. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയതലത്തിൽ മികച്ച വിജയം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി.