mala-kadavu
ചരിത്ര പ്രസിദ്ധമായ മാളക്കടവ്

മാള : നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള മാളക്കടവിന്റെ പ്രതാപം വീണ്ടെടുത്ത് പുതുജീവൻ പകരാൻ പദ്ധതി ഒരുങ്ങുന്നു. കടവ് സംരക്ഷിക്കുന്നതിനും മാള കൊടുങ്ങല്ലൂർ പൈതൃക ജലഗതാഗതം പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി മാളക്കടവിൽ ബോട്ടു ജെട്ടിയും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കും. കടവു പരിസരം പൈതൃക സ്ഥലമായി സൗന്ദര്യവത്കരിക്കും. പദ്ധതിയുടെ ഭാഗമായി മാളക്കടവ് കൊടുങ്ങല്ലൂർ ജലപാത പുനരുജ്ജീവിപ്പിക്കും. ഇത്തരത്തിലൊരു പദ്ധതി വന്നാൽ മാളക്കടവിന് ദേശീയ ജലപാതയുമായി ബന്ധം സ്ഥാപിക്കാനാവും. മാള പൈതൃക സംരക്ഷണ സമിതി, എൽ.ഡി.എഫ്, മാള പഞ്ചായത്ത് ഭരണസമിതി തുടങ്ങിയവരുടെ നിവേദനങ്ങളും പ്രമേയങ്ങളും പരിഗണിച്ചാണ് എം.എൽ.എ ഇക്കാര്യത്തിൽ നിർദേശം വെച്ചത്. മാളക്കടവ് സംരക്ഷണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി പൈതൃക ടൂറിസ്റ്റ് ഭൂപടത്തിൽ മാളയ്ക്ക് സുപ്രധാനമായ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനകാര്യ മന്ത്രി ഉൾപ്പെടുന്ന മുസിരിസ് പൈതൃക പദ്ധതിയുടെ ഭരണ സമിതി യോഗത്തിൽ വി.ആർ. സുനിൽ കുമാർ അവതരിപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. കേരള ചരിത്രവുമായി ഇഴ ചേർന്നതാണ് ഈ ജലഗതാഗത മാർഗവും അതിന്റെ കടവും. വിനോദ സഞ്ചാര മേഖലയിൽ ഈ ജലഗതാഗത മാർഗം വലിയ മാറ്റം ഉണ്ടാക്കും.

ചരിത്രത്തിലെ മാന്തൈ പെരുന്തുറ

സംഘകാല കൃതികളിൽ മാന്തൈ പെരുന്തുറ എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാളക്കടവ് പുരാതന കാലത്ത് മുസിരിസിന്റെ ഒരു ഉപ തുറമുഖമെന്ന മട്ടിൽ കാർഷികോത്പന്നങ്ങളുടെയും കച്ചവട സാധനങ്ങളുടെയും കയറ്റുമതി - ഇറക്കുമതി കേന്ദ്രമായിരുന്നു. യഹൂദരും ഗൗഡസാരസ്വത ബ്രാഹ്മണരും കുടുംബികളും ചാവറയച്ചനെപ്പോലുള്ള വൈദിക ശ്രേഷ്ഠരും മാളയിലെത്തിയത് മാളയുടെ കവാടം എന്നു വിശേഷിപ്പിക്കാവുന്ന മാളക്കടവിലൂടെയാണ്. എന്നാൽ റോഡ് ഗതാഗതം വികസിച്ചതോടെ വിസ്മൃതിയിലാണ്ടുപോയി.

......................

മാള കടവും ജല ഗതാഗത മാർഗവും പുനരുജ്ജീവിപ്പിക്കണമെന്ന ആശയം നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യങ്ങൾ പഠിച്ചാണ് മുസ്‌രിസ് ഭരണസമിതി യോഗത്തിൽ നിർദ്ദേശം വച്ചത്

വി.ആർ. സുനിൽ കുമാർ എം.എൽ.എ

മാളക്കടവ് നിന്ന് കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെ അഞ്ച് കിലോമീറ്റർ