കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആൾ ഇന്ത്യ കോ - ഓപറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി തപൻ കുമാർ ബോസ് പറഞ്ഞു. ആൾ കേരള കോ-ഓപറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സഹകരണ മേഖലയെ തകർത്ത് ആ സ്ഥാനത്ത് മൈക്രോ ഫിനാൻസ് സംരംഭങ്ങളെയും സ്മാൾ ഫിനാൻഷ്യൽ ബാങ്കുകളെയും വളർത്തി കൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. സഹകരണ മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും സാങ്കേതിക സഹായങ്ങളും നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി സി.ഡി. ജോസൻ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ എ ഇ-മാഗസിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിസന്റ് വി. സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി. പ്രദീപ് കുമാർ, കുര്യൻ മാത്യു, പി. പവിത്രൻ, കെ.എസ്. ബിജോയ് എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എ.എം. സായൂജ് സ്വാഗതവും സദാനന്ദൻ തിരൂർ നന്ദിയും രേഖപ്പെടുത്തി....