temple
പുന്നയ്ക്കപ്പറമ്പിൽ ക്ഷേത്രത്തിൽ സുരേഷ് തന്ത്രിയെ ആദരിക്കുന്നു.

മാള: ശ്രീലങ്കൻ പ്രധാനമന്തിയുടെ അനുമോദനങ്ങൾ ഏറ്റു വാങ്ങിയ സുരേഷ് തന്ത്രികളെ പുന്നയ്ക്കപറമ്പിൽ ശ്രീഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിൽ പൊന്നാട ചാർത്തി ആദരിച്ചു. രേവതി മഹോത്സവത്തോടനുബന്ധിച്ചു ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ. സോമനാഥൻ പൊന്നാട ചാർത്തി ആദരിച്ചു. സെക്രട്ടറി പി.കെ. പരമേശ്വരൻ, ഖജാൻജി പി.വി. യശ്പാൽ, വൈസ് പ്രസിഡന്റ് പി .ആർ ശ്രീധരൻ, ജോ. സെക്രട്ടറി പി.വി. ശശി, കമ്മിറ്റി അംഗങ്ങളായ പി. ഡി ദിനേശ്, സുജി .പി .കെ., സുകുമാരൻ പി എൻ, പി.ആർ പ്രകാശൻ, ഗിരീഷ് പി.ആർ. തുടങ്ങിയവർ പങ്കെടുത്തു...