tharakallidal
വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്നസെന്റ് എം.പി.ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം : താരസംഘടനയായ അമ്മയും സി.പി.എം ലോക്കൽ കമ്മിറ്റിയും സംയുക്തമായി നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. കാക്കാത്തിരുത്തി ഐ.എച്ച്.ഡി.പി കോളനിയിൽ തെച്ചിക്കാട്ടിൽ വിമല പ്രദീപിന്റെ കുടുംബത്തിനാണ് വീട് നിർമ്മിക്കുന്നത്. എട്ടര ലക്ഷം രൂപ ചെലവിട്ട് 650 ചതുരശ്ര അടിയിലാണ് വീട് പണിയുന്നത്. രാവിലെ നടന്ന ചടങ്ങിൽ ഇന്നസെന്റ് എം.പി വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് , ബ്ലോക്ക് പഞ്ചായത്തംഗം നൂറുൽ ഹുദ, ലോക്കൽ സെക്രട്ടറി എം.സി. ശശിധരൻ, ബി.എസ്. ശക്തിധരൻ എന്നിവർ സംസാരിച്ചു...