ഗുരുവായൂർ: ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് മുൻ മണ്ഡലം ജനറൽ സെക്രട്ടറി പോളി ഫ്രാൻസിസിനെയാണ് കെ.പി.സി.സി നിർദ്ദേശ പ്രകാരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ പുറത്താക്കിയത്.
പാർട്ടിക്കും പാർട്ടി നേതാക്കൾക്കുമെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കാണുന്നതായി സി.എ. ഗോപപ്രതാപൻ അറിയിച്ചു. സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകി. സൈബർ ആക്ട് പ്രകാരം പരാതിയിൽ കേസെടുക്കുന്നതിന് അനുമതിക്കായി ടെമ്പിൾ പൊലീസ് മജിസ്ട്രേറ്റിന് റിപോർട്ട് സമർപ്പിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുമെന്ന് ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു...