തൃപ്രയാർ : വോട്ടിംഗ് മെഷിനിൽ തട്ടിപ്പുകൾ നടക്കുന്നുവെന്ന നിരീക്ഷണങ്ങൾ ഏറെ ഗൗരവതരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീർ അഭിപ്രായപ്പെട്ടു. തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്നുവന്ന മുസ്ലീംലീഗ് ജില്ലാ നേതൃസംഗമ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാചകമടി മാത്രം മുഖമുദ്ര‌യാക്കിയ സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത്. സാമ്പത്തികസംവരണം എന്ന ബി.ജെ.പിയുടെ ആവശ്യം ആദ്യം നടപ്പിലാക്കിയത് കേരളമാണ്. നവോത്ഥാനം പറഞ്ഞ് സ്ത്രീകളെ അടുക്കളയിൽ നിന്ന് തെരുവിലേക്ക് വലിച്ചിഴയ്ക്കാൻ മാത്രമേ പിണറായി സർക്കാരിന് കഴിഞ്ഞുള്ളൂവെന്നും ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സെകട്ടറി സി.എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം അമീർ, എം.പി കുഞ്ഞിക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു...