പെരിഞ്ഞനം ശ്രീ പള്ളിയിൽ ഭഗവതി ക്ഷേത്രോത്സവത്തിന് ചെറുമുക്ക് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു.
കയ്പ്പമംഗലം : പെരിഞ്ഞനം ശ്രീ പള്ളിയിൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവാഘോഷത്തിന് ക്ഷേത്രം തന്ത്രി ചെറുമുക്ക് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. എല്ലാ ദിവസവും ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം രാവിലെ 9 ന് ശീവേലി, രാത്രി 10 ന് വിളക്കെഴുന്നള്ളിപ്പ്. 12ന് വൈകീട്ട് 7 ന് നൃത്ത നൃത്യങ്ങൾ, 13 ന് വൈകീട്ട് കരയോഗം വക കലാസന്ധ്യ.
14 ന് വൈകീട്ട് 7 ന് തായമ്പക, രാത്രി 8 ന് ഡാൻസ് പ്രോഗ്രാം, 15 ന് വൈകീട്ട് 7 ന് ഗാനമേള. 16 ന് രാവിലെ 9 ന് സ്‌പെഷൽ പഞ്ചാരിമേളം , വൈകിട്ട് 3 ന് കാഴ്ചശീവേലി. രാത്രി 8 ന് നൃത്തസന്ധ്യ, 2 ന് പള്ളിവേട്ട. 17 ന് വൈകീട്ട് 3 ന് ആറാട്ട് എഴുന്നള്ളിപ്പ് , 5 ന് കടലിൽ ആറാട്ട്, വൈകീട്ട് 7.30 ന് നൃത്താഞ്ജലി, രാത്രി 9.30 ന് ആറാട്ട് വിളക്ക്, 11.30ന് കൊടിയിറക്കൽ എന്നിവ നടക്കും.