മാള : വലിയപറമ്പിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വലിയപറമ്പ് തിരുത്തി സുബ്രൻ മകൻ അരുണാണ് (24) മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ നാട്ടുകാരാണ് പരിക്കേറ്റ് കിടന്ന അരുണിനെ കണ്ടെത്തിയത്. ചോര വാർന്ന് ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാർ ആദ്യം മാള സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. വലിയപറമ്പിലെ ഡ്രൈവറായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതാണെന്ന് സംശയിക്കുന്നു. മാള പൊലീസ് മേൽനടപടി സ്വീകരിച്ചു. വലിയപറമ്പ് മുതൽ വട്ടക്കോട്ടക്കിടയിലെ ഒരു കിലോമീറ്ററിൽ 2019 ൽ മൂന്ന് ബൈക്ക് അപകടങ്ങളിലായി മൂന്ന് യുവാക്കളാണ് മരിച്ചത് . അമ്മ:സരോജ.സഹോദരൻ:അനൂപ്. ..