amballur-kundukavu
കുണ്ടുക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിന്റെ ഭാഗമായി നടന്ന കൂട്ടിഎഴുന്നെള്ളിപ്പ്‌.

ആമ്പല്ലൂർ: കുണ്ടുക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ ആഘോഷം ഭക്തി സാന്ദ്രമായി. പുലർച്ചേ 3ന് നിർമ്മാല്യ ദർശനത്തിന് നട തുറന്നതോടെ ഭക്തജന തിരക്ക് അനുഭവപെട്ടു. രാവിലെ 9ന് ശീവേലി, പ്രസാദ ഊട്ട്, ഉച്ചത്തിരിഞ്ഞ് അളഗപ്പ ടെക്സ്റ്റൈൽസ് ബംഗ്ലാവിൽ നിന്നും ആരംഭിച്ച എഴുന്നള്ളിപ്പിന് കുട്ടനെല്ലൂർ രാജൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി. വൈകീട്ട് നടന്ന കൂട്ടി എഴുന്നള്ളിപ്പിന് ഊട്ടോളി അനന്തൻ ഭഗവതിയുടെ തിടമ്പേറ്റി. വടക്കുംമുറി, വെണ്ടേർ ഈസ്റ്റ്, എരപ്പോട്, കുറുപ്പം കുളം എന്നിവിടങ്ങളിൽ നിന്നുള്ള പൂരം വരവും, വേണ്ടോർ ദേശത്തിന്റെ തെയ്യം വരവും, വാദ്യകലാസ്വാദനസംഘത്തിന്റെ താലി സമർപ്പണവും ആകർഷകമായി. രാത്രി ബാലെ നടന്നു. പുലർച്ചേ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പും തുടർന്നുള്ള കൂട്ടി എഴുന്നള്ളിപ്പും വേല വരവുകളും പ്രധാന ചടങ്ങുകളായിരുന്നു.