കൊടുങ്ങല്ലൂർ: കേന്ദ്രവും കേരളവും ഭരിക്കുന്ന ഭരണകൂടങ്ങൾ രാജ്യത്തെ മുസ്ലിം ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് നേരെ നിരന്തരം അക്രമണം അഴിച്ച് വിട്ടും ഭരണഘടന അവർക്ക് നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കിയും രാജ്യത്തിന്റെ പൈതൃകം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഹാറൂൺ റഷീദ് പറഞ്ഞു. കോത പറമ്പിൽ മുസ് ലിം ലീഗ് എസ്.എൻ. പുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസത്തെ വളർത്തുന്നതിന് വേണ്ട എല്ലാ ഒത്താശയും മാർക്സിസ്റ്റുകാർ ചെയ്തു കൊടുക്കുകയാണ്. ഡി.സി.സി സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ് വിശിഷ്ടാതിഥിയായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. ഷാനീറിന്റെ അദ്ധ്യക്ഷതയിൽ ടി.കെ. ഉബൈദ്, സിദ്ധീഖ്, അബ്ദുൾ മജീദ്, ടി.ബി. സിറാജ്, ടി.എം. അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.