തൃശൂർ : ആധുനിക സാങ്കേതിക വിദ്യയിലേക്ക് ജില്ലാ പൊലീസ് വാർത്താ വിനിമയ സംവിധാനം മാറുന്നു. ഡിജിറ്റൽ മൊബൈൽ റേഡിയോ ടയർ ത്രീ പരിഷ്‌കാരത്തിലേക്കാണ് മാറുക. നിലവിൽ വർഷങ്ങളായി പൊലീസ് ഉപയോഗിച്ചുവരുന്ന അനലോഗ് സിസ്റ്റം പൂർണ്ണമായും മാറും. കൂടുതൽ വ്യക്തതയോടെയും, ഗുണമേന്മയോടെയും സിഗ്‌നലുകൾക്ക് ലഭ്യമാകും. സിഗ്‌നലുകൾ ഒരിക്കലും ചോർത്താനാകില്ല എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ മേന്മ. ഫലപ്രദമായി സന്ദേശം കൈമാറാനും, ജി.പി.എസ് സംവിധാനവും ഇതിലുണ്ട്. പൂർണ്ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അത്യാധുനിക സർവറും, സിഗ്‌നൽ വാഹക ഉപകരണങ്ങളും ജില്ലയിൽ സ്വന്തമായി നിലവിൽ വരുമെന്നതുമാണ് പ്രത്യേകത. ഇന്ന് 12ന് വിലങ്ങൻ കുന്നിൽ പദ്ധതിയുടെ ഡെമോൻസ്‌ട്രേഷൻ നടക്കും. പദ്ധതിയുടെ പ്രത്യേകതകളും, ഉപകരണങ്ങളുടെ പരിചയം, ട്രയൽ എന്നിവ വിശദമായി വിദഗ്ദ്ധർ നിർവഹിക്കും...