ചാവക്കാട്: വാഹനാപകടത്തിൽ മരിച്ച ബസ് ഡ്രൈവർ ഷെരീഫിന്റെ കുടുംബത്തിന് ആശ്വാസമായി വീടൊരുങ്ങുന്നു. ഷെരിഫ് കുടുംബ സഹായ നിധിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ഭവന നിർമ്മാണം നടത്തുകയെന്ന് ഭാരവാഹികൾ ചാവക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 15ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ശിലാസ്ഥാപനം നിർവഹിക്കും. ഷെരിഫ് കുടുംബ സഹായ നിധിയുടെ ചെയർമാൻ കെ.എച്ച്. സലാം, കൺവീനർ എം.എസ്. ശിവദാസ്, ജോയിന്റ് കൺവീനർ കെ.കെ. സേതുമാധവൻ, ട്രഷറർ കെ. സലീൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.