ചേർപ്പ്: സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റിൽ ചേർപ്പ് കാർപ്പഡേഴ്‌സ് സഹകരണ സംഘത്തിന്റെ സഹകരണത്തോടെ കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാൾ പ്രവർത്തനം തുടങ്ങി. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷനായി. വി. മുകുന്ദമേനോൻ ആദ്യ വിൽപ്പന നടത്തി. എ.ആർ. അശാകൻ, മജീദ് മുത്തുള്ളിയാൽ, പ്രദീപ് വലിയങ്ങോട്ട്, ബാലു കനാൽ, ജയശ്രീ ഷാജൻ, റീജാ ജോണി, എം.എസ്. രേഖ, ടി.സി. ശിവരാമൻ എന്നിവർ പ്രസംഗിച്ചു. ചേർപ്പിലെ കരകൗശല വിദ്ഗദ്ധർ നിർമ്മിച്ച ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്.