kuzhur
കുഴൂരിൽ വീടിന്റെ ശിലാസ്ഥാപനം കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുത്തി വൈദ്യശാല എം.ഡി കെ.പി. വിൽസൺ നിർവഹിക്കുന്നു.

മാള: കുഴൂരിലെ കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെന്നൈ എയ്ഡ് ഇന്ത്യ നിര്‍മ്മിച്ച് നല്‍കുന്ന മൂന്ന് വീടുകളുടെ ശിലാസ്ഥാപനം നടത്തി. കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആയൂര്‍വേദ വൈദ്യശാല എം.ഡി കെ.പി. വില്‍സണ്‍, ഡോ. ഷാജു ആന്‍റണി ഐനിക്കല്‍, കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ഡി. പോള്‍സണ്‍ എന്നിവര്‍ വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജി വില്‍സന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഡേവീസ്, ബിജുതോട്ടാപ്പിള്ളി കോ ഓര്‍ഡിനേറ്റര്‍ പോള്‍സണ്‍ കൊടിയന്‍, വി.സി. വല്‍സണ്‍, കെ.എം. ഫ്രാന്‍സിസ്, ഷിജോ വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍ പുളിക്കല്‍, ടോപ്പിജോസ് എന്നിവര്‍ സംസാരിച്ചു.