തൃശൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികളുമായി ബി.ജെ.പിയുടെ സീറ്റ് ധാരണയായെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ആയിട്ടില്ല. ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള നിർദ്ദേശം കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കേന്ദ്രസമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
മുന്നണിയിൽ ഇക്കാര്യത്തിൽ എല്ലാ തർക്കവും അവസാനിച്ചു. ആത്മവിശ്വാസത്തോടെ എൻ.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. എന്നാൽ ആത്മവിശ്വാസം ചോർത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.