തൃശൂർ: കൺസൾട്ടൻസികളുടെ ഉപദേശങ്ങൾ തേടി കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ നയങ്ങൾ ആവിഷ്‌കരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സി.ഒ. പൗലോസ് മാസ്റ്റർ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സംസ്ഥാന ബഡ്ജറ്റ് : നവകേരള നിർമ്മിതിയുടെ ജനപക്ഷ പരിപ്രേക്ഷ്യം' സെമിനാർ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സ്വന്തം കാലിൽ നിറുത്താനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ നവകേരള നിർമ്മിതി എന്ന ആശയത്തിലൂന്നിയ ബഡ്ജറ്റെന്നും മന്ത്രി പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡ് ഡയറക്ടർ ഡോ. രാംകുമാർ വിഷയാവതരണം നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോൺ, ജോൺ മത്തായി സെന്റർ സാമ്പത്തിക വിഭാഗം പ്രൊഫ. ഡോ. ഷൈജൻ, സി.ഒ. പൗലോസ് മാസ്റ്റർ പഠനകേന്ദ്രം ഡയറക്ടർ യു.പി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.....