nirmmanodghadanam
വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവിയർ ചിറ്റിലപ്പിള്ളി നിർവ്വഹിക്കുന്നു

എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി കോക്കപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സി.പി.എം കടങ്ങോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഡി. ബാഹുലേയൻ, പി.എസ്. പ്രസാദ് എന്നിവർ പങ്കെടുത്തു.