ചേർപ്പ്: സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് വൃദ്ധ മരിച്ചു. നെടുപുഴ പനമുക്ക് തെക്കിനിയത്ത് പരേതനായ ജോണിന്റെ ഭാര്യ മേരി (69) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേരി തൽക്ഷണം മരിച്ചിരുന്നു. മക്കൾ: ജോയി, പരേതനായ വർഗീസ്. മരുമകൾ: ലില്ലി.