temple
ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം.

പെരിങ്ങോട്ടുകര: നവോത്ഥാന കാലഘട്ടത്തിന്റെ ജ്വലിക്കുന്ന സ്മാരകങ്ങളിൽ ഒന്നായ പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം ശതാബ്ദിയുടെ നിറവിൽ. നൂറ് വർഷം പിന്നിട്ടതിനെ തുടർന്ന് ഒരു വർഷം നീണ്ട ആഘോഷ പരിപാടികൾക്കാണ് രൂപം നൽകിയതെന്ന് ജനറൽ കൺവീനർ കൂടിയായ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പറഞ്ഞു. 20 മുതൽ 23 വരെ ക്ഷേത്ര സന്നിധിയിൽ വിശ്വ ശാന്തി മഹായജ്ഞം നടക്കും. ശിവഗിരി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നേതൃത്വം നൽകും. 20ന് ഗുദേവൻ പ്രതിഷ്ഠിച്ച ജില്ലയിലെ അഞ്ച് ക്ഷേത്രങ്ങളിൽ നിന്നും ഭദ്രദീപം കൊണ്ടുവന്ന് പ്രകാശനം ചെയ്യുന്നതോടെ യജ്ഞം തുടങ്ങും. 23 ന് തൃപ്രയാർ കിഴക്കേനടയിൽ നിന്ന് രഥഘോഷയാത്രയും നടക്കുമെന്ന് ക്ഷേത്രം വൈസ് പ്രസിഡന്റ് ഹണി കണ്ണാറ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു....