3-peedika-new-road
നവീകരിച്ച മൂന്നുപീടിക ബീച്ച് റോഡ്

കയ്പ്പമംഗലം: ടൈൽ വിരിച്ചു നവീകരിച്ച മൂന്നുപീടിക ബീച്ച് റോഡ് ഇന്ന് തുറന്നുകൊടുക്കും. കയ്പ്പമംഗലം മണ്ഡലത്തിലെ സുപ്രധാന വ്യാപാര വാണിജ്യ കേന്ദ്രമായ മൂന്നുപീടികയിൽ നിന്നുള്ള ബീച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ ടൈൽ വിരിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇരുപതു ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നുപീടിക സെന്ററിൽ നിന്നും പടിഞ്ഞാറ് വളവു വരെ 250 മീറ്റർ ദൂരം ടൈൽ വിരിച്ചത്. ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിർവഹിക്കും. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ഡിക്‌സൺ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

അടുത്ത ഘട്ടം 15 ലക്ഷം രൂപ ഉപയോഗിച്ച് ബാക്കിയുള്ള തകർന്ന ഭാഗത്തെ പണികൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു അറിയിച്ചു.