മുത്രത്തിക്കര: കല്ലിക്കടവില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവം ശനി ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും.ശനിയാഴ്ച വൈകീട്ട് 5.30ന് ശുദ്ധിക്രിയകള്‍, ദീപാരാധന,7.30 ന് പറനിറക്കല്‍, 8.30 ന് സര്‍പ്പക്കളം,ഞായറാഴ്ച രാവിലെ 4.30 ന് നടതുറപ്പ്,നിര്‍മ്മാല്യ ദര്‍ശനം,9.30ന് ശ്രീഭുതബലി,എഴുന്നള്ളിപ്പ്,ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചതിരിഞ്ഞ് 4ന് കാഴ്ചശീവേലി,സന്ധ്യക്ക് ദീപാരാധന,7.30ന് പറനിറക്കല്‍, 8ന് തായമ്പക,9.30ന് ബാലെ,എന്നിവയാണ് പരിപാടികള്‍.വയലൂര്‍ പരമേശ്വരന്‍ ഭഗവതിയുടെ തിടമ്പേറ്റും.മേളത്തിന് പെരുവനം സതീശന്‍ മാരാര്‍ പ്രമാണിത്തം വഹിക്കും.