ചാലക്കുടി: സാധാരണക്കാരന്റെ മനസ് തൊട്ടറിഞ്ഞ കലാകാരനായിരുന്നു മണിയെന്ന് മന്ത്രി ഇ.പി. ജയരാജൻ. സംസ്ഥാന യുവജന ക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരണയ്ക്കായി ചാലക്കുടി നഗരസഭയുമായി സഹകരിച്ച് നടത്തിയ മണിനാദം- നാടൻപാട്ട് മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടൻ പാട്ടുമത്സരം എല്ലാ വർഷവും നടത്തണമെന്നും സമ്മാനത്തുക ഒരു ലക്ഷമാക്കണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു.
ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ആർ.എൽ.വി രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, അഫ്‌സൽ കുഞ്ഞുമോൻ, മഹേഷ് കക്കത്ത്, സന്തോഷ് കാല, എസ്.ജി. പ്രവീൺ, പി.ആർ. ശ്രീകല, ഒ.എസ്. സുബീഷ്, സംഘാടക സമിതി ഭാഗവാഹികളായ അഡ്വ. കെ.ആർ. സുമേഷ്, അഡ്വ. കെ.ബി. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു...