road-ulghadanam
നവീകരിച്ച മൂന്നുപീടിക ബീച്ച് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് നിർവഹിക്കുന്നു..

കയ്പ്പമംഗലം: ടൈൽ വിരിച്ചു നവീകരിച്ച മൂന്നുപീടിക ബീച്ച് റോഡ് തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില വേണി, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽ ഹുദ, പഞ്ചായത്ത് അംഗങ്ങളായ അജീഷ നവാസ്, ജിസ്‌നി ഷാജി എന്നിവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നുപീടിക സെന്ററിൽ നിന്നും പടിഞ്ഞാറ് വളവു വരെ 250 മീറ്റർ ദൂരം ടൈൽ വിരിച്ചത്.