പട്ടിക്കാട്: സംഘർഷത്തെ തുടർന്ന് ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ മാന്ദാമംഗലം സെന്റ് മേരിസ് യാക്കോബായ പള്ളി സെമിത്തേരിയിൽ ഹൈക്കോടതി അനുമതിയോടെ മൃതദേഹം സംസ്‌കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ഓർത്തഡോക്‌സ് സഭാംഗമായ മാന്ദാമംഗലം പഴവെള്ളച്ചാലിൽ അന്തരിച്ച മുടപ്പനശ്ശേരി മത്തായി ഭാര്യ മരിയക്കുട്ടിയുടെ (77) മൃതദേഹം, സംസ്കരിച്ചത്. പള്ളിപൂട്ടി കിടക്കുന്നതിനാൽ കുടുംബാംഗങ്ങൾ സംസ്‌കാരത്തിനായി ഹൈക്കോടതിയെ സമീപിച്ചു. 50 പേർക്ക് പള്ളി സെമിത്തേരിയിൽ പ്രവേശിക്കാനാണ് അനുമതി നൽകിയത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ പള്ളിയിൽ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും ഹൈക്കോടതി അനുമതി നൽകി. മക്കൾ: ചാക്കോ, ആനി, ജോർജ്, സാലി, സിജി. മരുമക്കൾ: മേഴ്‌സി, അബ്രഹാം, റോസമ്മ, ചാക്കോ, പരേതനായ പ്രിൻസ്.