വരവ്: 122.52 കോടി രൂപ
ചെലവ്: 122.16 കോടി രൂപ
നീക്കിയിരുപ്പ്: 35.79 ലക്ഷം രൂപ
തൃശൂർ: 'അതിജീവനത്തിലൂടെ നവജീവിതം' നേടിയെടുക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് അവതരിപ്പിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി നാല് കോടിയോളം രൂപയും കല, സംസ്‌കാരം, കായിക മേഖലകൾക്കായി ആറു കോടിയും, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി 2.20 കോടിയും പൊതുശുചിത്വവും മാലിന്യസംസ്‌കരണവും ഉറപ്പുവരുത്തുന്നതിനായി 2.10 കോടി എന്നിവയ്ക്കുൾപ്പെടെ പ്രാധാന്യം നൽകിയുള്ളതാണ് ബഡ്ജറ്റ്.
ലൈഫ് പദ്ധതിയുൾപ്പെടെ വിവിധ ഭവനപദ്ധതികൾക്കായി 16.5 കോടിയും ഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതിന് 17 കോടിയും, ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതിനും 4.5കോടി, സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും തെരുവ് വിളക്കുകൾ നവീകരിക്കുന്നതിനുമായി അരക്കോടിയും വകയിരുത്തിയിട്ടുണ്ട്. വനിതാ ശാക്തീകരണം, തുല്യപദവി എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ മുഖേന വിവിധ പദ്ധതികൾ ആവിഷ്‌കരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.ജെ. ഡിക്‌സൺ, എം. പത്മിനി, ജെന്നി, അംഗങ്ങളായ ഷീല വിജയകുമാർ, ബിജി വിഷ്ണു, അഡ്വ. കെ.ആർ. സുമേഷ്, ലില്ലി ഫ്രാൻസിസ്, ഇ. വേണുഗോപാല മേനോൻ, കെ. ജയശങ്കർ, ശോഭ സുബിൻ തുടങ്ങിയവർ സംസാരിച്ചു.
കാർഷികമേഖലയ്ക്ക് പ്രത്യേക പരിഗണന
കാർഷികമേഖലയുടെ പുനരുദ്ധാരണത്തിനും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് അത് നേടിയെടുക്കാനും വിവിധ പദ്ധതികളിലായി 16 കോടി
കോൾമേഖലയുടെ വികസനത്തിന് അഞ്ച് കോടി
കൃഷി ഫാമുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 2.10 കോടി
60 കുളങ്ങൾ പുനരുദ്ധരിക്കും
സംയോജിത പദ്ധതിയായ 'ജലരക്ഷ ജീവരക്ഷ'യിൽ 60 കുളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി
മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്കുള്ള പ്രോത്സാഹന പരിപാടിക്ക് 50,000 രൂപ
മൃഗസംരക്ഷണമേഖലയിൽ കർഷകർക്ക് സബ്‌സിഡി ഉൾപ്പെടെ നടപ്പിലാക്കുന്നതിന് 3.75 കോടി
ബാല സൗഹൃദത്തിന് 25 ലക്ഷം
ബാലസൗഹൃദ ജില്ല തുടർപ്രവർത്തനങ്ങൾക്ക് 25 ലക്ഷം
ശിശുസൗഹൃദ അംഗനവാടികൾ നിർമ്മിക്കാൻ 1 കോടി കൂടി (മുമ്പ് അനുവദിച്ചത് 1.40 കോടി)
കുമാരി സൗഹൃദകേന്ദ്രം സ്ഥാപിക്കുന്നതിന് 60 ലക്ഷം
അംഗൻവാടികളിലെ പോഷകാഹാര വിതരണത്തിന് 50 ലക്ഷം
വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം
ആരോഗ്യമേഖല
വികസന പ്രവർത്തനങ്ങൾക്ക് ഒന്നരക്കോടി
മരുന്നുകൾ ലഭ്യമാക്കുന്നതിന് 50 ലക്ഷം
വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് 1.5 കോടി
ഡയാലിസിസ് യൂണിറ്റിന് 25 ലക്ഷം
മറ്റ് വിവിധ പ്രവർത്തനങ്ങൾക്ക് ഒരു കോടി
മറ്റ് തുകകൾ അനുവദിച്ചത്
ജലഗതാഗതത്തിന് 2.20 കോടി
പട്ടികജാതി പട്ടികവർഗ സമഗ്രവികസനത്തിന് 15 കോടി
കുടുംബശ്രീ സിമന്റ് ബ്രിക്‌സ് യൂണിറ്റുകൾക്ക് 30 ലക്ഷം
കുടുംബശ്രീ സംരംഭകരുടെ വിപണനകേന്ദ്രങ്ങൾക്ക് 45 ലക്ഷം
വട്ടിപ്പലിശക്കാരെ ഒഴിവാക്കുന്നതിന് 'ശ്രീമിത്ര' സംരംഭത്തിന് 35 ലക്ഷം,
ചെറുതുരുത്തിയിൽ 'ഷീ ലോഡ്ജിന്' 1.5 കോടിയോളം രൂപ
കൈരളി ചിക്കൻ പദ്ധതിക്ക് 25 ലക്ഷം
മോട്ടോർപമ്പ് സെറ്റുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി
വെർട്ടിക്കൽ പമ്പ് സെറ്റുകൾ സ്ഥാപിക്കാൻ 50 ലക്ഷം
നെൽക്കൃഷി കൂലിച്ചെലവിന് 60 ലക്ഷം
കൃഷി അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1.75 കോടി
പൊതുകുളങ്ങളുടെയും ജലാശങ്ങളുടെയും സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും 75 ലക്ഷം
തടയണകളുടെ പുനർനിർമ്മാണത്തിന് 1.63 കോടി
ചെറുകിട ജലസേചന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക് 80 ലക്ഷം
മഴവെള്ള സംഭരണ പദ്ധതികൾക്ക് 80 ലക്ഷം...