മാള: ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നുവീണു. സംഭവത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കാലപ്പഴക്കമുള്ള ബസ് സ്റ്റാൻഡിന്റെ കെട്ടിടം നിരവധി ഭാഗത്ത് അടർന്ന് വീണിട്ടുണ്ട്. നിരവധി യാത്രക്കാർ ബസ് കാത്തു നിൽക്കുമ്പോഴാണ് കോൺക്രീറ്റ് അടർന്നു വീണത്.