anusha
അനുഷ സുനിൽ

ചാഴൂർ : പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി അനുഷ സുനിലിന് 208 വോട്ട് ഭൂരിപക്ഷത്തിൽ വിജയം. അനുഷ സുനിലിന് 513 വോട്ട് ലഭിച്ചു. എൽ.ഡി.എഫിലെ സിജി അജയൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

244 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിജി അജയന്റെ വിജയം..

വാർഡിലെ വോട്ടിംഗ്

ആകെ വോട്ടർമാർ 1300

പോളിംഗ് 70 %

സുനിത ദിനേശ് (ബി.ജെ.പി ) 305

സുമം രഘുനന്ദൻ ( യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി) 203