sajeesh
സി. ജി.സജീഷ്

അരിമ്പൂർ: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ജി സജീഷിന് 354 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ജി.സജീഷിന് ആകെ ലഭിച്ചത് 707 വോട്ടാണ്. വാർഡ് അംഗം എൻ. സതീഷ് മരണപെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് . വെളുത്തൂർ 122 നമ്പർ അംഗൻവാടിയും, വെളുത്തൂർ വില്ലേജ് ഓഫീസുമായിരുന്നു പോളിംഗ് സ്റ്റേഷനുകൾ. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി 583 വോട്ടിന്റെ ഭൂരിപക്ഷം നേടി.

1406 വോട്ടർമാർ

ആകെ വോട്ട് ചെയ്തത് 1230

സി.എൽ ജോൺസൺ (യു.ഡി.എഫ് ) 353 വോട്ട്

ശ്രീനിവാസൻ ( ബി.ജെ.പി) 121 വോട്ട്

ടോണി തേയ്ക്കാനത്ത് ( സ്വതന്ത്ര സ്ഥാനാർത്ഥി) 49 വോട്ട്