വാടാനപ്പള്ളി: പഞ്ചായത്ത് ഓഫീസിലെത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു. തളിക്കുളം ഹഷ്മി നഗർ തിരുവാടത്ത് പുരുഷോത്തമൻ (കുട്ടൻ) ഭാര്യ വനജ (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. തളിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സഹായ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു വനജ. ഓഫീസിനു മുന്നിൽ സെക്രട്ടറിയുമായി സംസാരിച്ച് സെക്രട്ടറി ഓഫീസിലേയ്ക്ക് നടന്ന ഉടനെ വനജ കുഴഞ്ഞുവീഴുകയായിരുന്നു. പഞ്ചായത്ത് ജീവനക്കാർ ഉടനെ പ്രഥമ ശുശ്രൂഷ നൽകുകയും ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.
സംസ്‌കാരം നടത്തി. മക്കൾ: വിനീഷ്, വൈശാഖ് (വിദ്യാർഥി, മായ കോളജ് വലപ്പാട്).