തൃശൂർ: മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളെ തൃശൂരിൽ മന്ത്രി എ.സി. മൊയ്തീൻ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിൽ പാപ്പിനിശേരി (കണ്ണൂർ) ഒന്നാം സ്ഥാനവും എറണാകുളം മുളന്തുരുത്തി രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി മൂന്നാം സ്ഥാനവും നേടി. ബ്‌ളോക്ക് പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ നെടുമങ്ങാട് ഒന്നും തൃശൂർ ജില്ലയിലെ പഴന്നൂർ രണ്ടും കോട്ടയത്തെ ളാലം ബ്‌ളോക്ക് പഞ്ചായത്ത് മൂന്നും സ്ഥാനങ്ങൾ നേടി. ജില്ലാപഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. കൊല്ലം, എറണാകുളം എന്നിവ യഥാക്രമം രണ്ടും മൂന്നുംസ്ഥാനങ്ങൾ നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തിയ മഹാത്മാ പുരസ്‌കാരത്തിന് കൊടുമൺ ഗ്രാമ പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി. കോഴിക്കോട് ജില്ലയിലെ തുറവൂരിന് രണ്ടാം സ്ഥാനവും ആലപ്പുഴയിലെ ബുധനൂർ ഗ്രാമപഞ്ചായത്തിന് മൂന്നാംസ്ഥാനവും ലഭിച്ചു. സ്ഥാപനങ്ങൾക്ക് സാക്ഷ്യപത്രവും മെമെന്റോയും ലഭിക്കും.
19ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക പുരസ്‌കാരം ലഭിക്കും. മാനദണ്ഡമനുസരിച്ച് പദ്ധതി തുക വിനിയോഗിക്കുന്നതിൽ പിറകിലായ പത്തനംതിട്ട ജില്ലയിലെ ഒരു പഞ്ചായത്തും മത്സരത്തിന് യോഗ്യത നേടിയില്ല.
ജില്ല, ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾ എന്നിവ യഥാക്രമം.
1. തിരുവനന്തപുരം: ചെമ്മരുതി, ആര്യങ്കോട്.
2. കൊല്ലം: ശാസ്താംകോട്ട, പൂതക്കുളം.
3. ആലപ്പുഴ: വീയപുരം, കുമാരപുരം
4. കോട്ടയം: അയനം, വെളിയന്നൂർ.
5. ഇടുക്കി: നെടുങ്കണ്ടം, മണക്കാട്
6. എറണാകുളം: മണീട്, പാമ്പാക്കുട
7. തൃശൂർ: പുന്നയൂർക്കുളം, വള്ളത്തോൾ, അളഗപ്പനഗർ (രണ്ടുസ്ഥാപനങ്ങൾക്ക് രണ്ടാംസ്ഥാനം)
8. പാലക്കാട്: തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം
9. മലപ്പുറം: പുലാമന്തോൾ, ശ്രീകൃഷ്ണപുരം
10. കോഴിക്കോട്: പനങ്ങാട്, കാരശേരി, പെരുമണ്ണ (രണ്ടു സ്ഥാപനങ്ങൾക്ക് രണ്ടാംസ്ഥാനം).
11. വയനാട്: എടവക, മീനങ്ങാടി.
12. കണ്ണൂർ: ചെമ്പിലോട്, കരിവെള്ളൂർ, മയ്യിൽ (രണ്ടു സ്ഥാപനങ്ങൾക്ക് രണ്ടാംസ്ഥാനം).
13. കാസർഗോഡ്: ചെറുവത്തൂർ.
ജില്ലാതലത്തിൽ മഹാത്മപുരസ്‌കാരത്തിന് ഒന്നും രണ്ടും സ്ഥാനം നേടിയവർ
1. തിരുവന്തപുരം: കള്ളിക്കാട്, പള്ളിക്കൽ.
2. കൊല്ലം: നെടുവത്തൂർ, കമ്മിൾ.
3. പത്തനംതിട്ട: കൊടുമൺ, ഏറാത്ത്.
4. ആലപ്പുഴ: ബുധനൂർ, വീയപുരം
5. കോട്ടയം: അയ്യനം, ഉദയനാപുരം
6. ഇടുക്കി: വട്ടവട, ഇടുക്കി കഞ്ഞിക്കുഴി
7. എറണാകുളം: എടവനക്കാട്, മുളന്തുരുത്തി.
8. തൃശൂർ: ഏങ്ങണ്ടിയൂർ, നാട്ടിക.
9. പാലക്കാട്: വിളയൂർ, നാഗലശേരി.
10. മലപ്പുറം: ആതവനാട്, കൂട്ടിലങ്ങാടി.
11. കോഴിക്കോട്: തുറയൂർ, ചാത്തമംഗലം.
12. വയനാട്: പൊഴുതന, മീനങ്ങാടി.
13. കണ്ണൂർ: ആറളം, കോളയാട്.
14. കാസർഗോഡ്: പനത്തടി, മംഗൽപ്പാടി.