sumedha-
പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിൽ സുമേധ സംഘടിപ്പിക്കുന്ന ക്വിസ് ഫെസ്റ്റിവൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

പെരിഞ്ഞനം : കയ്പ്പമംഗലം നിയോജക മണ്ഡലത്തിൽ എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധ സംഘടിപ്പിക്കുന്ന ക്വിസ് ഫെസ്റ്റിവൽ രണ്ടാമത് എഡിഷന് തിരിതെളിഞ്ഞു. പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ക്വിസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

സുമേധ ചെയർമാനും പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി മുഖ്യാതിഥിയായി. മതിലകം ബി.പി.ഒ ടി.എ. സജീവൻ മാസ്റ്റർ, കൺവീനർ അനിത ടീച്ചർ, ഗവ. യു.പി. സ്‌കൂൾ പ്രധാനാദ്ധ്യാപിക ഷീല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി 18 വരെ നടക്കുന്ന സുമേധ ക്വിസ് ഫെസ്റ്റിവലിൽ മൂന്ന് വേദികളിലായി എൽ.പി തലം മുതൽ ബിരുദാനന്തര ബിരുദം വരെ വ്യത്യസ്ത വിഭാഗങ്ങൾക്ക് പതിനാറോളം വ്യത്യസ്ത ക്വിസ് മത്സരങ്ങളാണ് ക്വിസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്.