ചേർപ്പ്: ഊരകം നായർ സർവീസ് സൊസൈറ്റിയുടെ പ്രഥമ ഊരകത്തമ്മ തിരുവടി പുരസ്‌കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് ഇന്ന് സമ്മാനിക്കും. വൈകീട്ട് 4.30ന് ഊരകം കരയോഗശാലയിൽ നടക്കുന്ന ചടങ്ങിൽ കോട്ടക്കൽ ഗോപി നായരാശാൻ പുരസ്കാര സമർപ്പണം നടത്തും. കളഹംസം പുരസ്കാര ജേതാവ് കലാനിലയം ഗോപിയെ ആദരിക്കും. തുടർന്ന് സർഗ ശ്രീലകം ഒരുക്കുന്ന കഥകളി രസികം, കചേലവ്യത്തം കഥ കളി എന്നിവയുണ്ടാകും.